ആലപ്പുഴ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന കണ്വന്ഷന് 18, 19 തീയതികളില്‍ ആലപ്പുഴ പമേര ഹോട്ടലില്‍ നടക്കും. 350 പ്രതിനിധികള്‍ പങ്കെടുക്കും. 18ന് രാവിലെ 10ന് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കേരള കമ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ കേബിള്‍ ടിവി, ഒടിടി, ഇന്റര്‍നെറ്റ്, അനുബന്ധ സേവനങ്ങള്‍ ഉടന്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരള വിഷന്‍ ചാനലിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാര സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ ചടങ്ങ് 19ന് രാവിലെ 10ന് രമേശ് ചെന്നിത്തല നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ബിനു ശിവദാസ്, നിസാര്‍ കോയപറമ്പില്‍, ഷിബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: