മലപ്പുറം: ഒന്നരക്കോടിയുടെ കുഴല്പ്പണവുമായ പെരിന്തല്‍മണ്ണയില്‍ ി രണ്ടുപേര്‍ പിടിയില്‍. വേങ്ങര സ്വദേശികളായ പാലശ്ശേരി ഷറഫുദ്ദീന്(40), മണ്ടോട്ടില്‍ ഹാരിസ്(38) എന്നിവരാണ് പിടിയിലായത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എഎസ്ഐ വേലായുധനും സംഘവും നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഒന്നരക്കോടിയുടെ പുതിയ 2000 രൂപയുടെ നോട്ടുകളും കണ്ടെടുത്തു.
വിജയവാഡയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് പണം കൊണ്ടുവന്നതെന്നും, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഹവാല ഇടപാടുകള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: