നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു ; ഒഴിവായത് വന്‍ ദുരന്തം

Monday 6 February 2017 9:45 pm IST

കൊല്ലങ്കോട്:നിയന്ത്രണംവിട്ട കാര്‍ ഇലട്രിക് പോസ്റ്റിലിടിച്ചു വന്‍ ദുരന്തം ഒഴിവായി.മുതലമട വലിയ ചള്ളയില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മുറിഞ്ഞ് റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനത്തിന്റെ മേല്‍ വീണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കാമ്പത്ത് ചള്ള ഭാഗത്തു നിന്നും ഗോവിന്ദാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍.അമിതവേഗതയാണ് അപകട കാരണമെന്ന് ദൃസാക്ഷികള്‍ പറയുന്നു.ഇലട്രിക് പോസ്റ്റ് മുറിഞ്ഞ് കഷ്ണങ്ങളാകുകയും വൈദ്യുതി പ്രവാഹമുള്ള ലൈന്‍ പൊട്ടി റോഡിലേക്ക് വീഴുകയും ചെയ്തു.ആ സമയത്ത് മറ്റു വാഹനങ്ങളൊന്നും വാരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.