ആലപ്പുഴ: കെഎസ്ആര്‍റ്റിസി ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യാത്രക്കാരനെ ഇതേ ബസ്സില്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന് രക്ഷിക്കാന്‍ സാധിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചാത്ത് വണ്ടാനം തറമേഴം വീട്ടില്‍ ഉദയകുമാറി(48) നെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 3.40ന് ആലപ്പുഴ ഡിപ്പോയില്‍ നിന്നും ഹരിപ്പാടേക്ക് പുറപ്പെട്ട ബസ്സില്‍ കയറിയ ഇയാള്‍ക്കു ടിക്കറ്റ് നല്‍കാനായി കണ്ടക്ട്ടര് എത്തിയപ്പോള്‍ സീറ്റില്‍ കുഴഞ്ഞ് കിടക്കുന്നതായി കാണപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ബസ്സില്‍ത്തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഉദയകുമാര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: