കടുത്തുരുത്തി: ഒരേക്കറോളം വരുന്ന റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ ആറാംമൈലിന് സമീപം മഞ്ഞക്കാല ജോസിന്റെ റബ്ബര്‍ തോട്ടത്തിനാണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.45നാണ് സംഭവം. തോട്ടത്തിന് സമീപം ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോള്‍ തോട്ടത്തിലേക്ക് തീപടര്‍ന്നുപിടിക്കുകയായിരുന്നു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീയണച്ചതിനാല്‍ വലിയ നഷ്ടം ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: