തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി

Monday 6 February 2017 10:10 pm IST

കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്നലെ കൊടിയേറി. വൈകിട്ട് 6ന് നടന്ന കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്ക് തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊടിയേറ്റിന് ശേഷം പുഷ്പാലംകൃത ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ദീപാരാധാന നടന്നു. നരായണീയ സത്സംഗ സമിതിയുടെ നേതൃത്വത്തില്‍ നരായണീയ പരായണവും ശിവം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ കീര്‍ത്തനാലാപനവും നടന്നു. തുടര്‍ന്ന് എന്‍.യു സഞ്ജയ് ശിവയുടെ സംഗീതാര്‍ച്ചനയ്ക്ക് വയലിന്‍ നന്ദകിഷോര്‍, മൃദംഗം ചെങ്ങളം സിനേഷ്‌കുമാര്‍, ഘടം ശരത ്‌കോട്ടയം എന്നിവര്‍ പക്കമേളമൊരുക്കി. ഏകാദശി ദിനമായ ഇന്ന് പുലര്‍ച്ചെ 5ന് ഉഷപൂജ, മുളപൂജ, എതൃത്തപൂജ, ശ്രീബലി, പന്തീരടി എന്നിവ നടക്കും. 7ന് ഭാഗവത പരായണം, 8ന് നവകം, പഞ്ചഗവ്യം, നവകാഭിഷേകം. 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 10.30ന് ഉത്സവബലി, 1ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് നാരായണീയ പരായണം, 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് ഹരികഥ-ഭക്തിയും വിഭക്തിയും, 9ന് പഞ്ചവാദ്യം, ചെണ്ടമേളം, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ വിളക്കെഴുന്നള്ളിപ്പ് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.