പെരുവ: ആത്മീയത അറിവാണ്, ആ അറിവ് പകര്‍ന്ന് നല്‍കേണ്ട വിദ്യാഭ്യാസ പദ്ധതിയില്‍ സംസ്കാരത്തിന് സ്ഥാനമില്ലെങ്കില്‍ ആ വിദ്യാഭ്യാസം ഏറ്റവും അപകടം നിറഞ്ഞതാണെന്ന് സ്വാമി ഉദിത് ചൈതന്യ. പെരുവ ശ്രീനരസിംഹസ്വാമി ക്ഷേത്രമൈതാനിയില്‍ നടക്കുന്ന ആറാമത് പെരുവ ഹിന്ദു മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകം ഭാരതത്തിന്റെ സംസ്കാരത്തിലേക്ക് തിരിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍ സംസ്കാരം പകര്‍ന്ന് നല്കാന് കഴിയാത്ത വിദ്യാഭ്യാസം മൂലമാണ് യുവതലമുറ വഴിതെറ്റുന്നത്. അതിനാല്‍ സംസ്കാരം മനസ്സിലാക്കി കുട്ടികള്‍ പ്രകൃതിയിലേക്ക് മടങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് ആദ്ധ്യാത്മിക ആചാര്യന്മാരുടെയും സാമുദായിക നേതാക്കളുടെയും നേതൃത്വത്തില്‍ സാംസ്കാരിക ഘോഷയാത്ര നടന്നു. തുടര്‍ന്ന് ഹിന്ദു ഏകതാസമ്മേളനം എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ പി.ടി.മന്മഥന് ഉദ്ഘാടനം ചെയ്തു. രാവിലെ കേരള ഹിന്ദു ചേരമര്സഭ പ്രസിഡന്റ് ഡോ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഭവന സമര്‍പ്പണനിധി സമാഹരണം സ്വാഗതസംഘം ചെയര്മാന് കെ.എ.രാജന് സ്വീകരിച്ചു. മഹിളാ ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് കലരവി കുമാര്‍, സുരേഷ് മുണ്ടാമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: