പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി

Monday 19 June 2017 10:28 pm IST

വടകര:വടകര നഗര സഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും,64 കിലോ പ്ലാസ്റ്റിക് ക്യാരി ബാഗുകളുംപിടിച്ചെടുത്തു.ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്നപി.പി.എം.ബേക്കേഴ്‌സ്ഫ്രൂട്ട്‌സ് ആന്‍ഡ് കൂള്‍ബാര്‍ എന്ന സ്ഥാപനത്തില്‍നിന്ന് പഴകിയതും മനുഷ്യോപയോഗയോഗ്യമല്ലാത്തതും,എലി കടിച്ചതുമായ പഴവര്‍ഗ്ഗങ്ങള്‍,പഴകി കാലാവധി കഴിഞ്ഞ പാല്‍ ,പൂപ്പല്‍ പിടിച്ചതും പഴകിയതുമായഉപ്പിലിട്ട പച്ചമുളക് എന്നിവ പിടികൂടിയത്. മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയപരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും,സ്‌നേഹവെജിറ്റബിള്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും 64 കിലോ പ്ലാസ്റ്റിക് ക്യാരിബാഗുകളുമാണ് പിടിച്ചെടുത്തത്.ലൈസന്‍സില്ലാതെ പ്രവൃത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു.ശുചിത്വനിലവാരം പുലര്‍ത്താതെ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് നടത്തുന്ന ഇത്തരംസ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍സ്വീകരിക്കുന്നതാണെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ദിവാകരന്‍ അറിയിച്ചു.പരിശോധനയ്ക്കു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ഷജില്‍കുമാര്‍,ടി.കെ.പ്രകാശന്‍,ജെ.എഛ്.ഐ മാരായ സജീവന്‍,ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.