പൊന്‍കുന്നം: കെഎസ്ആര്‍ടിസി നിലനില്ക്കണമെന്ന ജനങ്ങളുടെ ആഗ്രഹത്തോടൊപ്പം നില്‍ക്കാനുള്ള സെന്റ്. ആന്റണീസ് കോളേജിന്റെ അര്‍പ്പണബോധത്തോടെയുള്ള ശ്രമംഏറെ പ്രശംസനീയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്. പൊന്‍കുന്നം സെന്റ്്ആന്റണീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എംബിഎ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ ഉതകുന്ന 700 പേജുകളുള്ള പഠന റിപ്പോര്‍ട്ട് പൊന്‍കുന്നത്ത് നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയപ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
ഡോ. എന്‍. ജയരാജ് എം.എല്‍എ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോളേജ് ഡയറക്ടര്‍ റവ.ഡോ.ആന്റണി നിരപ്പേല്‍ ആമുഖ പ്രസംഗവും, എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന് മുഖ്യ പ്രഭാഷണവും നടത്തി. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ തൊഴിലാളിസംഘടനകളായ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ് എന്നിവയുടെസംസ്ഥാന നേതാക്കളും ഡിജോകാപ്പന്, ജെയിംസ്വടക്കന് എന്നിവരും പങ്കെടുത്തു.
കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ജോസ്കൊച്ചുപുര, സെക്രട്ടറി ഡോ. ലാലിച്ചന്‍ കല്ലംപ്പള്ളി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്അഡ്വ. ജയാ ശ്രീധര്‍, മെമ്പര്‍മാരായ ബീനാ ജോബി, ബിന്ദു സന്തോഷ്, കോളേജ് പ്രിന്‍സിപ്പല്‍ ഷിബു തങ്കച്ചന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: