കോട്ടമലയിലേയ്ക്ക് റാലി ഇന്ന്

Monday 6 February 2017 10:34 pm IST

രാമപുരം: കോട്ടമലയിലെ ജനങ്ങള്‍ ജീവിക്കുവാന്‍ വേണ്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാമപുരം കൃപാ സാരഥിയുടെ ആഭിമുഖ്യത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഇന്ന് കോട്ടമലയിലേയ്ക്ക് ഓട്ടോറിക്ഷാ റാലി സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 5ന് പാലാ യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ വട്ടക്കാട്ടില്‍ റാലി ഉദ്ഘാടനം ചെയ്യും. വെള്ളിലാപ്പിള്ളി സ്‌കൂള്‍ ജംങ്ഷനില്‍ നിന്നും ആരംഭിക്കുന്ന റാലി വെള്ളംനീക്കിപ്പാറ വഴി പ്രതീകാത്മകമായി കോട്ടമലയ്ക്ക് ചുറ്റും സംരക്ഷണ വലയം തീര്‍ക്കും. കൃപാ സാരഥി ഭാരവാഹികളായ ബിനു പൊരുന്നയ്ക്കല്‍, ഷാജി വെള്ളച്ചാലില്‍, ജോണി കല്ലടിയില്‍, സിബി, രാജു പായിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.