സിറിയന്‍ സ്ഫോടനത്തിന്‌ പിന്നില്‍ അല്‍ ഖ്വയ്ദ: മൂണ്‍

Friday 18 May 2012 7:45 pm IST

ദമാസ്ക്കസ്‌: കഴിഞ്ഞയാഴ്ച സിറിയയില്‍ നടന്ന സ്ഫോനങ്ങള്‍ക്ക്‌ പിന്നില്‍ ഭീകരസംഘടനയായ അല്‍ ഖ്വയ്ദയാണെന്ന്‌ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. വളരെ ഗൗരവമായി കാണേണ്ട ഭീകരാക്രമണങ്ങളാണ്‌ നടന്നതെന്നും ഇതിന്‌ പിന്നില്‍ അല്‍ ഖ്വയ്ദ തന്നെയാകാനാണ്‌ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
വിദേശഭീകരരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ സിറിയ സര്‍ക്കാരും ആരോപിച്ചിരുന്നു. ഈ മാസം പത്താം തീയതി നടന്ന രണ്ട്‌ കാര്‍ബോംബാക്രമണങ്ങളില്‍ 55 പേര്‍ കൊല്ലപ്പെടുകയും 372 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.