തിരുവനന്തപുരം: യുണിവേഴ്സിറ്റി കോളേജ് ശതോത്തര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 7 മുതല്‍ 10 വരെ വിവിധ പരിപാടികള്‍ നടക്കും. 7ന് രാവിലെ 10ന് നടക്കുന്ന സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എംജി യൂണിവേഴ്സിറ്റി വിസി ഡോ.ബാബു സെബാസ്റ്റ്യന്‍, കേരള യൂണിവേഴ്സിറ്റി മുന്‍ വിസി ഡോ. ഇക്ബാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ച്ക്ക് 2ന് കവിസംഗമം നടക്കും. 8ന് രാവിലെ 10.30ന് ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശതോത്തരജൂബിലി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം സ്പീക്കര്‍ പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 9ന് നടക്കുന്ന ബാസ്ക്കറ്റ് ബാള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മെയ്ദീന്‍ നിര്‍വ്വഹിക്കും. 10ന് രാവിലെ 10മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ഒരുവട്ടം കൂടി ബാക് ടു കാമ്പസ് എന്ന പരിപാടി ഗവര്‍ണ്ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.എസ് വിനയചന്ദ്രന്, ജനറല്‍ കണ്‍വീനര്‍ ഡോ. എസ്,ബാബു തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: