മേലാമ്പാറ ഉത്സവത്തിന് ഇന്ന് കൊടിയേറും

Monday 6 February 2017 10:45 pm IST

പാലാ: മേലാമ്പാറ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് ഇന്ന് തുടക്കം. വൈകുന്നേരം 5ന് ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് ശ്രീധര്‍മ്മശാസ്താ ബാലഗോകുലം അവതരിപ്പിക്കുന്ന കലാസന്ധ്യ. 8ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് ഭജന്‍സ്, 9ന് കൊടിക്കീഴില്‍ വിളക്ക്. 9ന് രാവിലെ 9ന് ശ്രീബലി എഴുന്നള്ളിപ്പ്, 12.30ന് ഉത്സവബലി ദര്‍ശനം, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്. 11ന് ഉച്ചയ്ക്ക് 12.30ന് ശനീശ്വരപൂജ, വൈകിട്ട് 7ന് നൃത്തനൃത്യങ്ങള്‍, ഗാനനിശ. 12ന് വൈകിട്ട് പിടികൂട്ടിക്കല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും താലപ്പൊലിയും. 13ന് പള്ളിവേട്ട. വൈകിട്ട് 6ന് കൈപ്പള്ളിക്കാവില്‍ നിന്നും പനയ്ക്കപ്പാലം വഴി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, സമൂഹപ്പറ, 7ന് ഓട്ടന്‍തുള്ളല്‍, 10ന് പള്ളിവേട്ട. 14ന് വൈകിട്ട് 5ന് ആറാട്ട് എഴുന്നള്ളിപ്പ്. രാത്രി 8ന് വിഷ്വല്‍ കഥാപ്രസംഗം, 10.30ന് ആറാട്ട് എതിരേല്‍പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.