തിരുവനന്തപുരം: പ്രവാസി വിശ്വകര്‍മ്മ ഐക്യവേദിയുടെ വര്‍ക്കല താലൂക്ക് കണ്വെന്ഷന് നടത്തി. സുരേഷ് ആശാരിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംഘടനാബാഹുല്യം വിശ്വകര്‍മ്മജരെ ഒരിടത്തും എത്തിക്കുകയില്ലെന്നും കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ശരിയായ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും രാധാകൃഷ്ണന് പറഞ്ഞു.
മസ്കറ്റ് കേന്ദ്രീകരിച്ചുള്ള വിശ്വകര്‍മ്മ സംഘടനയുടെ വീകോ ഒമാന്റെ സജീവ പ്രവര്‍ത്തകനായ സത്യശീലന്, യുവജനവിഭാഗം കണ്‍വീനര്‍ കെ.ആര്. രതീഷ്, പ്രദീപ്കുമാര്‍, സുനില്‍കുമാര്‍, ശശാങ്കന്, സുനില്‍കുമാര്‍, പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
താലൂക്ക് ഭാരവാഹികളായി സുരേഷ് ആശാരി (രക്ഷാധികാരി), സുനില്‍കുമാര്‍(പ്രസിഡന്റ്), പ്രദീപ്കുമാര്‍ (സെക്രട്ടറി), ഷിബു (ഖജാന്‍ജി), സുനില്‍ (വൈസ് പ്രസിഡന്റ്) രഘുനാഥന് (ജോയിന്റ് സെക്രട്ടറി), രാജു, ജ്യോതിഷ്കുമാര്‍, ശശികുമാര്‍, സുഗതന്, സുരേഷ്, ദിനേഷ്കുമാര്‍, സുനില്‍കുമാര്‍, കവിത, ഇന്ദു എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: