സൂറത്ത്:കാര്‍ഷികമേഖല ശക്തമാക്കാനും കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമായി സംസ്ഥാനത്ത് ഉന്നതതലസമിതി രൂപീകരിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. കാര്‍ഷിക വിദഗ്ദ്ധര്‍, ഗവേഷകര്‍, കൃഷിക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരിക്കും സമിതി രൂപീകരിക്കുന്നത്. കാര്‍ഷികരംഗത്ത് വരും വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതിരേഖ സമിതി തയ്യാറാക്കും.
കാര്‍ഷികോത്പന്നങ്ങളുടെ സംഭരണം, പാക്കിംഗ്, പച്ചക്കറികള്‍ കേട് കൂടാതെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവ ഫലപ്രദമായി നടപ്പാക്കാന്‍ സമിതിയുടെ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്നും നരേന്ദ്രമോഡി പറഞ്ഞു. തെക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ഏഴ് ജില്ലകള്‍ പങ്കെടുത്ത കൃഷി മഹോത്സവ 2012 ല്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മേളയില്‍ പങ്കെടുത്ത കാര്ഷികവിദഗ്ദ്ധരുമായും കൃഷിക്കാരുമായും നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: