തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന 50000 രൂപ പദ്ധതി തുകയുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 50നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയരുത്. വായ്പാ തുക അഞ്ച് ശതമാനം പലിശ സഹിതം മൂന്ന് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ/വസ്തു ജാമ്യം ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: