തിരുവനന്തപുരം : മഹാത്മ അയ്യങ്കാളിയുടെ 75-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരള സര്‍വകലാശാലയുടെ അയ്യങ്കാളി ചെയര്‍ അനുസ്മരണ പ്രഭാഷണം നടത്തും. നാളെ രണ്ട് മണിക്ക് സര്‍വകലാശാല സെനറ്റ് ചേംബറില്‍ പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. എന്‍. വീരമണികണ്ഠന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. കെടിഡിസി ചെയര്‍മാനും ചലച്ചിത്രകാരനുമായ ലെനിന് രാജേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും. രാവിലെ 10 മണി മുതല്‍ പുരാവസ്തു വകുപ്പ് നടത്തുന്ന പ്രദര്‍ശനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: