കയ്യേറിയ ക്ഷേത്ര സ്വത്തുക്കള്‍ തിരിച്ചുപിടിക്കണം: അജയ് തറയില്‍

Monday 6 February 2017 11:20 pm IST

പറവൂര്‍: ദേവസ്വം ബോര്‍ഡിന് നഷ്ടമായ സ്വത്തുക്കള്‍ വീണ്ടെടുക്കാനും സംരക്ഷിക്കാനും ഭക്തരുടെ സഹായം ആവശ്യമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍. മന്നംസുബ്രഹ്മണ്യസ്വാമി ക്ഷേത്ര പുനരുദ്ധാരണ സമര്‍പ്പണത്തിന്‌ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ മൂവ്വായിരം ഏക്കറോളം ക്ഷേത്ര ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നും പറവൂര്‍ ഏരിയയില്‍ മാത്രം നൂറ് ഏക്കറോളം വരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പറവൂര്‍ തമ്പുരാന്‍ പ്രതീഷ് രാജ നിര്‍വ്വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.രാഘവ മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ആര്‍. അജിത്കുമാര്‍, പറവൂര്‍ ഗ്രൂപ്പ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ്. ബാലാജി, ദേവസ്വം മരാമത്ത് അസി: എഞ്ചിനീയര്‍ ഷാജി, സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ ഇന്‍ചാര്‍ജ് കൃഷ്ണന്‍കുട്ടി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.ബി. ഗിരീഷ് കുമാര്‍, എസ്. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.