മട്ടാഞ്ചേരി: വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഫോര്‍ട്ട്കൊച്ചിയെയും മൂന്നാറിനെയും ബന്ധിച്ച് ബസ് സര്‍വ്വീസ് ആരംഭിച്ചു. ദിവസേന രാവിലെ 7.30ന് ഫോര്ട്ടുകൊച്ചില് നിന്ന് യാത്ര തുടങ്ങുന്ന സര്‍വ്വീസ് വൈറ്റില ആലുവ കോതമംഗലം അടിമാലി കല്ലാര്‍ വഴി ഉച്ചയ്ക്ക് 1ന് മൂന്നാറിലെത്തും. വൈകിട്ട് 4ന് മടക്കയാത്ര രാത്രി 9.30ന് ഫോര്‍ട്ടുകൊച്ചിയിലെത്തും. ബസ് ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്ക് ചെയ്യാം. കെ.ജെ. മാക്സി എംഎല്‍എ ബസ് ഫഌഗ് ഓഫ് ചെയ്തു. നഗരസഭാംഗങ്ങളായ ഷൈനി മാത്യു, ബെന്നി ഫെര്ണാണ്ടസ്സ് ബിന്ദു ലെവിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: