ബാംഗ്ലൂര്‍ മലയാളികളുടെ മനസ് തൊട്ടറിഞ്ഞ് എം.ടി.രമേശ്

Tuesday 7 February 2017 4:45 pm IST

ബംഗഌരു: ബാംഗ്ലൂര്‍ മലയാളികളുടെ മനസ് തൊട്ടറിഞ്ഞെ എം.ടി.രമേശ്. ബിജെപി മലയാളി സെല്‍ ദാസറഹള്ളി മണ്ഡലത്തിന്റ ഉല്‍ഘടനത്തിനു മുഖ്യ അഥിതി ആയി എത്തിയതായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുക്ത ‘ഭാരതം വരുത്തുന്നതിന് വേണ്ടിയും കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന് അധികാരം തിരിച്ചു പിടിക്കാന്‍ വേണ്ടിയും മലയാളികള്‍ ഒന്നായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വനം ചെയ്തു. കര്‍ണാടകയില്‍ ഉള്ള മലയാളികള്‍ സുരക്ഷിതരാണ്, പക്ഷെ കേരളത്തില്‍ ഉള്ള ബിജെപി പ്രവര്‍ത്തകരെ സിപിഎം ആക്രമിക്കുകയാണ്. സ്ത്രീ എന്നോ പുരുഷന്‍ എന്നോ വ്യതാസം ഇല്ലാതെ അവര്‍ അക്രമിക്കപെടുകയാണ്. പക്ഷെ കേരളം മാറുകയാണ് മാറ്റത്തിനു ഒപ്പം നീങ്ങുന്നവരാണ് മലയാളികള്‍. ബാംഗ്ലൂരില്‍ ഉള്ള ഓരോ മലയാളിയും നാട്ടിലുള്ള നിങ്ങളുടെ ബന്ധുമിത്രാദികളോട് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തണം എന്ന് പറഞ്ഞു. കേരളത്തില്‍ അക്രമിക്കപെടുന്ന ഓരോ മലയാളിയുടെ കുടുംബങ്ങള്‍ക്ക് വേണ്ടി നിങ്ങളാല്‍ കഴിയുന്ന സഹായം നല്‍കണമെന്നും, നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ അവരേയും ഓര്‍ക്കണമെന്നും എം.ടി.രമേശ് അഭ്യര്‍ത്ഥിച്ചു. മലയാളി സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപിനാഥ് വന്നേരി അദ്യക്ഷന്‍ ആയ ചടങ്ങില്‍ ദാസറഹള്ളി എംഎല്‍എ മുനിരാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. രനീഷ് പൊതുവാളിനെ മണ്ഡലം കണ്‍വീനര്‍ ആയും ഹരികുമാറിനെ ജോ.കണ്‍വീനറായും തെരഞ്ഞെടുത്തു. ഹരി നായര്‍, പി.വി.സലീഷ്, രാഘുനാഥന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.