മാരുതി കാര്‍ ടിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്

Tuesday 7 February 2017 5:38 pm IST

ഇരിട്ടി: തന്തോട് മാരുതികാര്‍ ടിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നു സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വെളിമാനം സ്വദേശികളായ മാത്യു കൊച്ചുപറമ്പില്‍ (63), ജോസ് കൊച്ചുപറമ്പില്‍ (61), ടോമി കൊച്ചുപറമ്പില്‍ (55), മേഴ്‌സി കൊച്ചുപറമ്പില്‍ (50), ചതിരൂര്‍ സ്വദേശിനി ഏലിക്കുട്ടി ചിരിയംകുന്നേല്‍ (73), മാങ്ങോട് സ്വദേശിനി ത്രേസ്യാമ്മ കാരക്കല്‍ (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം 2.30 തോടെ ഇരിട്ടി ഉളിക്കല്‍ റോഡില്‍ ചക്കരക്കുട്ടന്‍ ബാലസദനത്തിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ കുടുങ്ങിപ്പോയ െ്രെഡവര്‍ ടോമിയെ ഇരിട്ടി പോലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. ഉളിക്കല്‍ മണിക്കടവില്‍ ഒരു മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരേ കുടുംബത്തില്‍പെട്ടവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.