പയ്യാവൂര്‍: പയ്യാവൂര്‍ പോലീസും, പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഒടട ലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും ചേര്‍ന്ന് ശുഭയാത്ര ട്രാഫിക് ബോധവത്കരണ റാലി നടത്തി. റോഡ് സുരക്ഷാ ജീവന് രക്ഷ എന്ന മുദ്രാവാക്യവുമായി ഗതാഗത നിയമങ്ങളും മുന്നറിയിപ്പുകളുമടങ്ങിയ പ്ലക്കാടുകളുമായി നൂറോളം കുട്ടികള്‍ റാലിയില്‍ അണിനിരന്നു. ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്തു. ബസ്റ്റാന്‍ഡ് പരിസരത്തു നടന്ന സമാപനസമ്മേളനത്തില്‍ പയ്യാവൂര്‍ എസ്ഐ സി.മല്ലിക, സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് ഹെഡ്മാസ്റ്റര് പി.എം.മാത്യു, ക്രിസ്റ്റി സാബു, അംബരീഷ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ബാന്‍ഡ് ടീമിന്റെ അകമ്പടിയോടെ നടന്ന റാലിക്ക് സിപിഒമാരായ കെ.എസ്.ബിനോയ്, ആനി കുരുവിള, പയ്യാവൂര്‍ സ്റ്റേഷനിലെ സിപിഒമാരായ മനോഹരന്, രാജീവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: