കണ്ണൂര്‍: നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്ന വിഷയത്തില്‍ തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ നടത്തും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യം എന്നിവയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. സാമൂഹ്യ നിതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ 15 ന് രാവിലെ 10.30 മുതല്‍ 1 മണി വരെ തലശ്ശേരി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫീസിലാണ് സെമിനാര്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍ 04902 326199,
പ്രതികരിക്കാൻ ഇവിടെ എഴുതുക: