കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ലീഗല്‍ ഓഫീസര്‍ (എല്‍ എല്‍ ബി), കാഷ്യര്‍ (ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം-പുരുഷന്), സര്‍വീസ് അഡൈ്വസര്‍ (ഡിപ്ലോമ ഓട്ടോമൊബൈല്‍) ബാക്ക് ഓഫീസ് സ്റ്റാഫ് (ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം-സ്ത്രീ) കസ്റ്റമര്‍ മാനേജര്‍ (ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം) ഫ്രണ്ട് ഓഫീസ് സ്റ്റാഫ് (ബിക്കോം+ ടാലി – സ്ത്രീ) മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം-പുരുഷന്), സെയില്‍സ് ഓഫീസര്‍ (ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം) സീനിയര്‍ ഓഫീസര്‍ (ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം- 2 വര്‍ഷത്തെ പ്രവൃത്തി പരിചയം) സെയില്‍സ് മാനേജര്‍ (ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം- 5 വര്‍ഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്തികകളില്‍ 9 ന് രാവിലെ 10.30 മണി മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടത്തും.താല്പര്യമുള്ള യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0497 2707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: