ആലപ്പുഴ: റേഷന്‍കാര്‍ഡ് തയ്യാറാക്കല്‍ പ്രവര്‍ത്തനം അവസാന ഘട്ടത്തില്‍. മുന്‍ഗണന അന്തിമ പട്ടിക നാഷനല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്ററില്‍ നിന്നു താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് എട്ടിനു മുന്‍പ് കൈമാറും. പത്തിനു മുന്‍പായി പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൈമാറുന്നതോടെ 20 വരെ നടക്കുന്ന ഗ്രാമ–വാര്‍ഡ് സഭകളില്‍ പട്ടികയ്ക്ക് അംഗീകാരം നല്‍കും. അനര്‍ഹരായവരെയും ഇതോടൊപ്പം കണ്ടെത്തി അയോഗ്യരാക്കുകയും 20നു മുന്‍പായി തന്നെ പുതുക്കിയ വിവരങ്ങള്‍ തിരികെ താലൂക്ക് സപ്ലൈ ഓഫിസുകള്‍ക്കു നല്‍കും. അര്‍ഹരായ കുടുംബങ്ങളെ ഉള്‍പെടുത്തി 23 മുതല്‍ റേഷന്‍ കാര്‍ഡിന്റെ പുറംചട്ടയുടെ അച്ചടി തുടങ്ങാനാണു ശ്രമം. പുറംചട്ട അച്ചടി പൂര്‍ത്തീകരിച്ച ഉടന്‍ തന്നെ നിലവില്‍ അച്ചടി പൂര്‍ത്തീകരിച്ച ഉള്‍പേജുകളും കൂട്ടിചേര്‍ത്തു പുതിയ കാര്‍ഡ് മാര്‍ച്ചില്‍ വിതരണം ചെയ്യുമെന്നാണു പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: