സ്വകാര്യ ബസുകളുടെ അനധികൃത പാര്‍ക്കിങ് അപകടത്തിനിടയാക്കുന്നു

Tuesday 7 February 2017 7:28 pm IST

അരൂര്‍: ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം ട്രാഫിക് സിഗ്‌നലിന് വടക്കുവശത്ത് ഫുട്പാത്തില്‍ സ്വകാര്യ ബസ്സുകള്‍ പാര്‍ക്കു ചെയ്യുന്നതു മൂലം കാല്‍നടയാത്രികര്‍ റോഡില്‍ കയറി നടക്കേണ്ടി വരുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ട്രിപ്പ് കഴിഞ്ഞെത്തുന്ന സ്വകാര്യ ബസ്സുകളാണ് നിരനിരയായി ഫുട്പാത്തില്‍ നിര്‍ത്തിയിടുന്നത്. ഇതിനു തൊട്ടു മുന്നിലൂടെ ഇടത്തു ഭാഗത്തെ റോഡിലേക്ക് തിരിയേണ്ട വാഹനങ്ങള്‍ക്ക് എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ കാഴ്ച മറയുന്നതുമൂലം ഇവിടെ അപകടങ്ങള്‍ പതിവാകുന്നു. വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇതുമൂലം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിരവധി തവണ പലരും ഇവിടെ നിന്നും ബസ്സ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഇവര്‍ അവഗണിക്കുകയായിരുന്നു. തൊട്ടടുത്ത് ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് ഉള്ളതിനാല്‍ ഈ ഭാഗത്ത് തിരക്ക് കൂടുതലാണ്. ഇതിനിടയില്‍ നടന്നു പോകാനിടമില്ലാതെ കാല്‍നടയാത്രികര്‍ വിഷമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഫുട്പാത്തുകളിലെ സ്വകാര്യ ബസ്സുകളുടെ പാര്‍ക്കിംഗ് നിരോധിക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.