തുറവൂര്‍: വിതരണത്തിലെ അപാകതയും, മുന്‍ഗണനാ പട്ടികയിലെ തെറ്റുകളും പരിഹരിച്ച് റേഷന്‍ മേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മഹിളാ മോര്‍ച്ച അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ശര്‍മ്മിള രാജേഷ് അദ്ധ്യക്ഷയായി. പെരുമ്പളം ജയകുമാര്‍, അമ്പിളി ബാബു, കെ. എന്‍. ഓമന, അജിതാ ബാബു, ബി. ബാലാനന്ദ്, കെ. കെ. സജീവന്, വത്സാ അഗസ്റ്റിന്, ശ്രീരഞ്ജിനി, ബിന്ദുബെന്നി, സിന്ധു ഷാജി, അയനാ ഷൈജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: