ബിഎംഎസ് നേതാവിനെയും മകനെയും സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു

Tuesday 7 February 2017 9:12 pm IST

അടിമാലി: ബിഎംഎസ് പള്ളിവാസല്‍ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയേയും മകനേയും സിപിഎം സംഘം മര്‍ദ്ദിച്ചു. കല്ലാര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷൈജുവിനും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ വൈഷണവിനുമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മകന്‍ വൈഷ്ണവിന്റെ മുടിവെട്ടിച്ച് മടങ്ങി വരുന്ന വഴിക്ക് പ്രകോപനമില്ലാതെ ഷൈജുവിനെ  മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഷൈജുവിന്റെ കഴുത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. ഷൈജുവിനെ ആക്രമിച്ച സംഘം  മകനെയും മര്‍ദ്ദിച്ചു. സമീപകാലത്തായി നിരവധിയാളുകള്‍ മറ്റ് യൂണിയനുകളില്‍ നിന്ന് ബിഎംഎസില്‍ ചേരുകയും സജീവ പ്രവര്‍ത്തനം നടത്തിവരികയുമായിരുന്നു. ഇതാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നാണ് കരുതുന്നത്. ആക്രമണം നടത്തിയ പരീത്, സുനി, അനില്‍, പട്ടര്‍ എന്നിവര്‍ക്കെതിരെ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.