കുമളി: കുടിവെള്ള ടാങ്കില്‍ കുടുങ്ങിയ മൂര്‍ഖനെ പിടികൂടി കാട്ടില്‍ വിട്ടു. മൂങ്കുലാര് എസ്റ്റേറ്റിി
ലെ കുടിവെള്ള ടാങ്കിലാണ് കഴിഞ്ഞ ദിവസം മൂര്‍ഖന്‍ പാമ്പ് കുടുങ്ങിയത്. ഇവിടുത്തെ നാല്‍പ്പതോളം കുടുംബങ്ങള്‍ വെള്ളം എടുക്കുന്നത് ഈ ടാങ്കില്‍ നിന്നുമാണ്. ഇന്നലെ രാവിലെ വെള്ളം എടുക്കുന്നതിനായി എത്തിയ സ്ത്രീകളാണ് വെള്ളത്തില്‍ നിന്നും കരകയറി രക്ഷപെടാനായി ശ്രമിക്കുന്ന മൂര്‍ഖന്‍പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് ഭയന്ന ഇവര്‍ മറ്റുള്ളവരെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്പര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലെ പാമ്പുപിടുത്തക്കാരനായ അബീഷ് എത്തി മൂര്‍ഖനെ ചാക്കിലാക്കുകയായിരുന്നു. അഞ്ച് വയസ് പ്രായമുള്ള പെണ് മൂര്‍ഖനെയാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: