കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ 39 ലക്ഷം രൂപയുടെ നവീകരണം

Tuesday 7 February 2017 9:20 pm IST

മണ്ണാര്‍ക്കാട്: ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ അംഗപരിമിത സൗഹാര്‍ദ്ദ ശുചിമുറി ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യവികസനങ്ങള്‍ സജ്ജമാക്കും. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ ആവിഷ്‌കരിച്ച് പോരുന്ന പദ്ധതിയാണ് ഗ്രീന്‍ കാര്‍പെറ്റ്. പദ്ധതിക്കായി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 79 ടൂറിസം കേന്ദ്രങ്ങളില്‍ മ ജില്ലയില്‍നിന്നുള്ള മലമ്പുഴ,കാഞ്ഞിരപ്പുഴ, വെള്ളിയാങ്കല്ല് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. 39 ലക്ഷം ചെലവിട്ടുളള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാഴ്ച്ച മുന്‍പാണ് തുടക്കമിട്ടു. കാഞ്ഞിരപ്പുഴ ഡാമിനോട് ചേര്‍ന്ന് എട്ട് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്കുളള സന്ദര്‍ശകരുടെ പ്രവേശനത്തിന് ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഉദ്യാനത്തില്‍ വേലികെട്ടി അതിര്‍ത്തി വേര്‍തിരിക്കും. ഇന്‍ഫര്‍മേഷന്‍ കൗണ്ടറും മൂലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക മുറിയും സജ്ജീകരിക്കും. കുട്ടികള്‍ക്കുളള കളി ഉപകരണങ്ങള്‍ ലഭ്യമാക്കും. ജലധാര അറ്റകുറ്റപണികള്‍ ചെയ്ത് മനോഹരമാക്കും. പച്ചപ്പും വൃത്തിയും ലക്ഷ്യമിട്ടുളള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കാഞ്ഞിരപ്പുഴ ജലസേചന വകുപ്പുമായി സഹകരിച്ച് കിഫ്ബിയില്‍ നിന്ന് 15 കോടി കണ്ടെത്തി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സജ്ജീകരിക്കും.നവീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. കെഎസ്‌ഐഇ ഏജന്‍സിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. വെള്ളിയാങ്കല്ല് പാര്‍ക്കില്‍ 35 ലക്ഷം ചെലവിലാണ് നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.പാര്‍ക്കിനകത്ത് കുടിവെളള കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. മലമ്പുഴ ഉദ്യാനത്തില്‍ കൂടുതല്‍ ചെടികള്‍ പിടിപ്പിച്ചും ജലധാരയുടെ കേടുപാടുകള്‍ തീര്‍ത്തും കുടിവെളളത്തിനായി ജലകിയോസ്‌ക്കുകളും ദിശാബോര്‍ഡുകളുംസ്ഥാപിക്കും. യോഗത്തില്‍ കെ.വി.വിജയദാസ് എംഎല്‍എ,ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി,ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.കമലമ്മ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.