തൃശൂര്‍: അങ്കണം സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ ഇരുപത്തിയൊന്നാമത് അങ്കണം ഇ.പി.സുഷമ എന്‍ഡോവ്മെന്റ് അബിന്‍ ജോസഫിന്റെ ‘പ്രതിനായകന്’ എന്ന കഥക്ക് നല്കുന്നു. 40 വയസ് കവിയാത്ത യുവ എഴുത്തുകാര്‍ക്ക് വേണ്ടി, 2016ലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥക്കാണ് എന്‍ഡോവ്മെന്റ് നല്‍കുന്നത്. 5000 രൂപയുടെ ക്യാഷും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് എന്‍ഡോവ്മെന്റ്. ഡോ.പി.വി.കൃഷ്ണന്‍നായര്‍, ബാലചന്ദ്രന് വടക്കേടത്ത് എന്നിവരാണ് എന്‍ഡോവ്മെന്റിന് അര്‍ഹമായ കഥ തെരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നാംവാരത്തില്‍ സുഷമ എന്‍ഡോവ്മെന്റ് സമ്മാനിക്കുമെന്ന് അങ്കണം ചെയര്മാന് ആര്.ഐ.ഷംസുദീന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: