കൊല്‍ക്കത്ത: എഎഫ്സി കപ്പ് ഫുട്ബോളില്‍ കൊല്‍ക്കത്ത മോഹന്‍ ബഗാന് രണ്ടാം റൗണ്ടില്‍. ശ്രീലങ്കയില്‍ നിന്നുള്ള കൊളംബൊ എഫ്സിയെ ഇരുപാദങ്ങളിലുമായി 4-2ന് കീഴടക്കി ബഗാന്റെ മുന്നേറ്റം. ആദ്യപാദം 2-1ന് ജയിച്ചിരുന്ന ബഗാന് ഇന്നലെ രണ്ടാം പാദത്തിലും ഇതേ സ്കോറില്‍ ജയം കണ്ടു.
കൊല്‍ക്കത്തയിലെ രണ്ടാം പാദത്തില്‍ സോണി നോര്‍ദെ, ഡാരില്‍ ഡഫി എന്നിവരുടെ ഗോളുകളാണ് ബഗാന് ജയമൊരുക്കിയത്. 28ാം മിനിറ്റില്‍ നോര്‍ദെയിലൂടെ മുന്നിലെത്തിയ ബഗാന്, 56ാം മിനിറ്റില്‍ ഡഫിയിലൂടെ പട്ടിക തികച്ചു. 88ാം മിനിറ്റില്‍ ജീന്‍ ഫ്യുറിക് മൊമാസ് കൊളംബൊ ടീമിന്റെ ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: