ജീവനക്കാരിയുടെ പരാതിയില്‍ ബാങ്ക് പ്രസിഡന്റിനെ അറസ്റ്റ് ചെയ്‌തേക്കും.

Tuesday 7 February 2017 9:57 pm IST

കല്‍പ്പറ്റ: ജീവനക്കാരിയുടെ പരാതിയില്‍ ബാങ്ക് പ്രസിഡന്റിനെ അറസ്റ്റ് ചെയ്‌തേക്കും. ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. ഗോപിനാഥനെതിരെ റിക്കാര്‍ഡ് കീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന യുവതിയാണ് ബത്തേരി പോലീസിനു പരാതി നല്‍കിയത്. ഗോപിനാഥന്‍ കഴിഞ്ഞദിവസം ബാങ്കില്‍വച്ച് അസഭ്യം വിളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് ജീവനക്കാരിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ഗോപിനാഥനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 294(ബി), 354 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗോപിനാഥന്‍ സ്ഥലത്തില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസിനു ലഭിച്ച വിവരം. വെള്ളിയാഴ്ച വൈകീട്ട് ചുള്ളിയോട് റോഡില്‍ ഫെഡറല്‍ ബാങ്കിനു സമീപം യുവതിയുടെ ഭര്‍ത്താവും ഗോപിനാഥനും വഴക്കടിച്ചിരുന്നു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനിടെ ജീവനക്കാരിയെക്കുറിച്ച് ഗോപിനാഥന്‍ മോശം പരാമര്‍ശം നടത്തിയത് അറിഞ്ഞായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.