പിണങ്ങോട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വാര്‍ഷികാഘോഷം

Tuesday 7 February 2017 9:59 pm IST

കല്‍പ്പറ്റ : പിണങ്ങോട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ 111-ാം വാര്‍ഷികാഘോഷം നാളെ ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈത്തിരി ഉപജില്ലയില്‍ 1905ല്‍ സ്ഥാപിതമായ പിണങ്ങോട് ഗവണ്‍മെന്റ് യുപി സൂകൂളില്‍ 650 ഓളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. 111ാം വാര്‍ഷികത്തിന്റെ ഭാഗമായി ഓപ്പണ്‍ സ്റ്റേജ്, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, സ്മാര്‍ട്ട് ക്ലാസ്‌റൂം തുടങ്ങിയവ പൂര്‍വ വിദ്യാര്‍ഥികളുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെ ആരംഭിക്കും. ഒമ്പത്, പത്ത് തിയതികളിലായി ഉദ്ഘാടന സമ്മേളനം, പൂര്‍വ്വ വിദ്യാര്‍ഥി-അധ്യാപക സംഗമം, മാജിക് ഷോ, ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികള്‍, ഗാനമേള, സ്‌കൂള്‍ മുറ്റത്തെ നെല്ലിമരത്തെ ബഹുമാനിക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തും. എ.ഐ. ഷാനവാസ് എംപി, സി.കെ.ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, ജി.എസ്.പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം വൈസ്‌ചെയര്‍മാന്‍ കെ.എച്ച്.അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ മേരി അരൂജ, പബ്ലിസിറ്റി കണ്‍വീനര്‍ കെ.മുസ്തഫ, റൗഫ് മണ്ണി ല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.