യുപിയില്‍ ബിജെപി മുന്നിലെത്തും: സര്‍വേ

Monday 19 June 2017 4:58 pm IST

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലെത്തുമെന്ന് സര്‍വേ. 40 ശതമാനം വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഫോര്‍ത്ത് ലയണ്‍ ടെക്‌നോളജീസ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ മാസം 24നും 31നുമിടയില്‍ 2513 വോട്ടര്‍മാരെ ഫോണിലൂടെ ഹിന്ദിയില്‍ ഇന്റര്‍വ്യൂ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നഗര-ഗ്രാമ മേഖലകൡ നിന്നുളള വിവിധ സാമൂഹ്യ, സാമ്പത്തിക, പ്രായ, ലിംഗ, ജാതി വിഭാഗങ്ങളില്‍ നിന്നുളളവരുടെ പ്രതിനിധികളെ ചേര്‍ത്താണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുളളത്. പലരും തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയ്ക്ക് തന്നെ വോട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ പേരും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും മറ്റും ചര്‍ച്ച ചെയ്താണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് വ്യക്തമാക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.