കറുകച്ചാല്‍: പന്നിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള മാലിന്യം ജനവാസ കേന്ദ്രത്തില്‍ നിക്ഷേപിക്കുന്നതായി പരാതി. നെടുമണ്ണിജംഗ്ഷന് ചേര്‍ന്നുള്ള നെടുമണ്ണിതോടിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സെന്ററിന്റെ പിറകിലായുള്ള വയലിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പന്നിവളര്‍ത്തല്‍ കേന്ദ്രം. ഇവിടെനിന്നും ഉയരുന്ന രൂക്ഷഗന്ധം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: