വിദേശത്തെ 16,200 കോടിയുടെ കള്ളപ്പണം കണ്ടെത്തി

Monday 19 June 2017 7:26 pm IST

ന്യൂദല്‍ഹി: വിദേശത്ത് നിക്ഷേപിച്ച 16,200 കോടി രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതില്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രണ്ട് വര്‍ഷത്തിനിടെ 8,200 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി പിഴയീടാക്കിയതായും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ അറിയിച്ചു. എട്ടായിരം കോടി രൂപയിലധികം നിക്ഷേപം വരുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐസിഐജെ) വെളിപ്പെടുത്തിയതായും ജയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. വിദേശത്തെ ഇന്ത്യക്കാരുടെ കള്ളപ്പണം എത്രയുണ്ടെന്ന് കൃത്യമായ വിവരമില്ല. മുഴുവന്‍ കള്ളപ്പണവും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. 2015ല്‍ ഇതിന് നിയമം പാസാക്കിയതും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.