സിപിഎം വധഭീഷണിക്കെതിരെ ബിജെപി പ്രകടനം

Tuesday 7 February 2017 10:17 pm IST

കോട്ടയം: തിരുവാര്‍പ്പില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളിനടത്തി വധഭീഷണി മുഴക്കി സിപിഎം പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മാര്‍ക്‌സിസ്റ്റ് ആക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി. ഇല്ലിക്കല്‍ കവലയില്‍ നടന്ന സമ്മേളനം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. തിരുവാര്‍പ്പിലെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമം അഴിച്ചുവിട്ട, സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രദേശത്തെ സമാധാനം തകര്‍ത്തുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് തുടരുന്നത് ക്രമസമാധന തകര്‍ച്ചയ്ക്ക് കാരണമാകും. ഇല്ലിക്കല്‍ കവലയില്‍നിന്നും പ്രകടനം നടന്നു. ബിജെപി തിരുവാര്‍പ്പ് കമ്മിറ്റി പ്രസിഡന്റ് കെ.വി. സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സമിതിയംഗം കെ.യു. ശാന്തകുമാര്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.എസ്. മനു, ആന്റണി ആന്റണി അറിയില്‍ എനന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.