വൈക്കം: കുലശേഖരമംഗലം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നാശനഷ്ടം ഉണ്ടാക്കിയ കേസില്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ വൈക്കം പോളശ്ശേരി അനന്ദു (19), പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളും ഇവരുടെ സുഹൃത്തായ നാനാടം സ്വദേശി ഹരികൃഷ്ണന്(20) എന്നിവരാണ് വൈക്കം പോലീസിന്റെ പിടിയിലായത്. ക്ലാസില്‍ കയറാതെ കറങ്ങിനടക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ അധികൃതര്‍ വിവരം അറിയിച്ചതാണ് അക്രമത്തിന് പ്രേരണയായത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ അക്രമത്തില്‍ ക്ലാസ്സ് മുറിയുടെയും കമ്പ്യൂട്ടര്‍ ലാബിന്റയും ജനല്‍ച്ചില്ലുകള്‍ തകര്‍ത്തിരുന്നു. ചെടിച്ചട്ടികളും, വിദ്യാര്‍ത്ഥികളുടെ പച്ചക്കറിതോട്ടങ്ങളും ബോര്‍ഡുകളും, ബാനറുകളും തകര്‍ക്കപ്പെട്ട നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: