കൂരോപ്പട: ളാക്കാട്ടൂര്‍, കൂരോപ്പട ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിനായി 2012-ല്‍ ആരംഭിച്ച ജലനിധി പദ്ധതി എങ്ങും എത്താത്ത അവസ്ഥയിലാണ്. ഓരോ ഉപഭോക്താവില്‍നിന്നും 3000 രൂപാ വീതം വിഹിതമായി സ്വീകരിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച് വെള്ളം ലഭിക്കുമെന്ന ഉറപ്പിന്മേല് ആരംഭിച്ച പദ്ധതിയാണിത്. ജലനിധി അധികാരികളുടെയും പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച സ്കീം ലെവല്‍ കമ്മിറ്റിയുടെയും ഇഴഞ്ഞുപോക്ക് വിവിധ ഗ്രാമസഭകളിലും പഞ്ചായത്ത് മീറ്റിംഗുകളിലും ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ല. പദ്ധതി നടപ്പിനെന്ന പേരില്‍ പ്രദേശത്തെ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനുകള്‍ പ്രവര്‍ത്തന രഹിതമാക്കിയിട്ട് ആറുമാസത്തിലേറെയായി. പ്രദേശത്ത് കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. വിസ്മയ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ച് ഉന്നതാധികാരികള്‍ക്ക് പരാതി നല്കുവാനും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: