തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍ കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ.ടി.സി അക്കാദമി ഡയറക്ടറാക്കാന്‍ നടത്തിയ ശ്രമവും ഐ.എച്ച്.ആര്.ഡിയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച ആരോപണങ്ങളുമാണ് വിജിലന്‍സ് അന്വേഷിക്കുക.കഴിഞ്ഞ മാര്‍ച്ച് എട്ടിന് വി.ഡി. സതീശന് അധ്യക്ഷനായ നിയമസഭാസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവു പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: