പൊന്‍കുന്നം: നൂറുകണക്കിനു കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോയിപ്പള്ളി കോളനിയില്‍ പുതുതായി നിര്‍മിച്ച ഓട മാലിന്യക്കൂമ്പാരമായി. ഓടയിലൂടെയെത്തുന്ന മാലിന്യം ഒഴുകിപ്പോകാത്തതിനാല്‍ കൊതുകു പെരുകി പകര്‍ച്ചവ്യാധികള്‍ പടരുവാനുള്ള സാധ്യതയെറെയാണ്.
മാലിന്യം കെട്ടിക്കിടക്കുന്നതു മൂലം ഇവിടം ദുര്‍ഗന്ധപൂരിതവുമാണ്. വീടുകളില്‍ നിന്നെത്തുന്ന മാലിന്യമാണ് ഓടയില്‍ കെട്ടിക്കിടക്കുന്നത്. വേനല്‍ കടുത്തതോടെ ഒഴുക്ക് നിലച്ചതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. ബന്ധപ്പെട്ട അധികാരികള്‍ മാലിന്യം നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: