ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി

Tuesday 7 February 2017 10:37 pm IST

പാവറട്ടി: കാക്കശ്ശേരി ശക്തിഭൈരവി ക്ഷേത്രോത്സവത്തിന്റെ എഴുന്നെള്ളിപ്പിനായി കൊണ്ടു വന്ന ആനയിടഞ്ഞത് പരിഭ്രാന്തി പടര്‍ത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.വടക്ക് ഭാഗം പടിവരമ്പ് കമ്മിറ്റി എഴുന്നെള്ളിപ്പിനായി കൊണ്ടു വന്ന പട്ടാമ്പി മനാഫ്‌കോ ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞോടിയ ആന പണിക്കവീട്ടില്‍ മുരളിയുടെ വീട്ടുപരിസരത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇടക്ക് പാപ്പാന്‍ അഭിലാഷിനെ ആക്രമിക്കാന്‍ ആന ശ്രമം നടത്തിയെങ്കിലും അഭിലാഷ് സാഹസികമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌ക്വാര്‍ഡ് പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവില്‍ ആനയെ വടം ഉപയോഗിച്ച് തളക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.