കാഞ്ഞിരപ്പള്ളി: ടൗണിനോടു ചേര്‍ന്നുകിടക്കുന്ന പറമ്പില്‍ തീപ്പിടിച്ച് ഒരേക്കറോളം കത്തിനശിച്ചു.
കാഞ്ഞിരപ്പള്ളി ഹൗസിംഗ് കോളനിക്കു സമീപം മാളിയേക്കല്‍ ജോര്‍ജ് വര്‍ഗീസിന്റെ തോട്ടമാണ് തീപ്പിടുത്തത്തില്‍ കത്തിനശിച്ചത്. റോഡിനോടു ചേര്‍ന്ന് മാലിന്യങ്ങള്‍ക്ക് ആരോ തീയിട്ടതില്നിന്നാണ് തീ പടരുവാന്‍ കാരണമെന്നാണ് നിഗമനം.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: