ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറും

Tuesday 7 February 2017 10:40 pm IST

പൊന്‍കുന്നം: ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 18നാണ് ആറാട്ട്. 9ന് വൈകിട്ട് 5ന് കൊടിക്കൂറയ്ക്ക് വരവേല്‍പ്പ്, 6.30ന് കൊടിയേറ്റ് താഴമണ്‍മഠം കണ്ഠരര് മോഹനരര് മുഖ്യകാര്‍മ്മികത്വം വഹിക്കും. അസി.ദേവസ്വം കമ്മീഷണര്‍ മുണ്ടക്കയം ഗ്രൂപ്പ് കെ. എ. രാധികാദേവി കൊടിക്കീഴിലെ കെടാവിളക്ക് തെളിക്കും. തുടര്‍ന്ന് ചെണ്ടമേളം അരങ്ങേറ്റം. രംഗമണ്ഡപത്തില്‍ രാവിലെ 8.30 മുതല്‍ ഭാഗവതഗീതാപാരായണവും ജ്ഞാനപ്പാനയും, വൈകിട്ട് 4ന് സംഗീതസദസ്. രാത്രി 7.30ന് കലാവേദിയില്‍ ജില്ലാ പോലീസ് സൂപ്രണ്ട് എന്‍. രാമചന്ദ്രന്‍ ഭദ്രദീപം തെളിക്കും. 8ന് വീരമണിരാജു ആന്റ് പാര്‍ട്ടി ചെന്നൈ അവതരിപ്പിക്കുന്ന ഭക്തിഗാനമേള. 10ന് രാവിലെ 9ന് നാദനീരാഞ്ജനം, 10ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം. വൈകിട്ട് 6ന് അന്നദാനമണ്ഡപസമര്‍പ്പണം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ്തറയില്‍, കെ. രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എം.പി.ഗോവിന്ദന്‍നായര്‍, കമ്മീഷണര്‍ സി. പി. രാമരാജപ്രേമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ ജി. മുരളികൃഷ്ണന്‍, എക്‌സി. എന്‍ജിനീയര്‍ ആര്‍. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. 6.45 ന് ഭജന്‍, 7.30ന് ആദ്ധ്യാത്മിക പ്രഭാഷണം സ്വാമി ഉദിത്‌ചൈതന്യ. 11ന് രാവിലെ 10ന് സര്‍പ്പപൂജ, 12ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 4ന് കാഴ്ചശ്രീബലി, 7 ന് പഞ്ചാരിമേളം അരങ്ങേറ്റം. 9.30ന് സംഗീതനിശ-തുളസിക്കതിര്‍. 12ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 5.30ന് സംഗീതസദസ്സ്, 7.30ന് നൃത്തായനം. 13ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദര്‍ശനം, 2ന് ഭജന, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 5.30ന് സംഗീതക്കച്ചേരി, 7.30ന് നാടകം - ശ്രീഗുരുവായൂരപ്പന്‍. 14ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 5.30ന് തിരുവാതിരകളി, 7.30ന് കഥകളി-അയ്യപ്പചരിതം. 15ന് രാവിലെ 8ന് ശ്രീബലി, 10ന് ഉത്സവബലി, 11.30ന് കലവറനിറയ്ക്കല്‍, 12ന് ഉത്സവബലി ദര്‍ശനം, 12.30ന് പാഠകം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 5.30ന് സംഗീതസദസ്സ്, 7.30ന് നൃത്തനാടകം - കാശിനാഥന്‍. 16ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദര്‍ശനം, തുടര്‍ന്ന് മഹാപ്രസാദമൂട്ട്, 12.30ന് സംഗീതസദസ്, 2.45ന് ഓട്ടന്‍തുള്ളല്‍, 3.30ന് ചാക്യാര്‍കൂത്ത്, വൈകിട്ട് 5.30ന് വയലിന്‍സോളോ, 7.30ന് സാമ്പ്രദായിക്ഭജന്‍സ്, 10ന് വലിയവിളക്ക് ഋഷഭവാഹനം എഴുന്നള്ളിപ്പ്. 17ന് പള്ളിവേട്ട രാവിലെ 7.30ന് ശ്രീബലി, കുടമാറ്റം തൃശൂര്‍പൂരം പാറമേക്കാവ് ദേവസ്വം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, കുടമാറ്റം - തൃശൂര്‍പൂരം പാറമേക്കാവ് ദേവസ്വം, 7.30ന് സേവ, രാത്രി 9.30ന് ഭക്തിഗാനമേള - സുദീപ്കുമാര്‍, വൈക്കംവിജയലക്ഷ്മി. 11.30ന് ശ്രീഭൂതബലി, 1ന് പള്ളിവേട്ട എഴുന്നള്ളിപ്പ് 1.45ന് എതിരേല്‍പ്പ്. 18ന് ആറാട്ട് വൈകിട്ട് 4ന് ആറാട്ട് പുറപ്പാട്, 5.30ന് തിരുമുമ്പില്‍ വേല. ജില്ലാ കളക്ടര്‍ സി. എ. ലത ആറാട്ട് കടവില്‍ വലിയവിളക്ക് തെളിക്കും. 7ന് ആറാട്ട്, 8ന് നാദസ്വരക്കച്ചേരി, രാത്രി 2ന് എതിരേല്‍പ്പ്, കൊടിയിറക്ക്, കലാവേദിയില്‍ വൈകിട്ട് 5.30 ന് ഭക്തിഗാനമേള, 9.30ന് സംഗീതസദസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.