പൊന്‍കുന്നം: ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. ചിറക്കടവ് കാരിപ്പൊയ്ക കുളങ്ങരേത്ത് പരമേശ്വരന്പിള്ളയ്ക്കാണ്(85) പരിക്കേറ്റത്.
തലയ്ക്കും മുഖത്തും പരിക്കേറ്റ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ എട്ട് കുത്തിക്കെട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ദേശീയപാത 183ല്‍ പൊന്‍കുന്നം ഗവ. ഹൈസ്കൂളിന് സമീപത്തായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നു പൊന്‍കുന്നത്തേക്കു വന്ന ഓട്ടോ എതിര്‍ദിശയില്‍ നിന്ന് വന്ന് പെട്ടെന്ന് തിരിഞ്ഞ പിക്കപ്പ് വാനിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: