രാമപുരം: ഇടക്കോലി സരസ്വതീവിലാസം വായനശാലയുടെ ആഭിമുഖ്യത്തില്‍ ഇടക്കോലി അംഗന്‍വാടി ഹാളില്‍ ഡെങ്കിപ്പനി, ജലജന്യരോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഡോ.സിന്ധുമോള്‍ ജേക്കബ്ബ്് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മാത്യു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകാന്ത് കെ.ജി.ക്ലാസ്സ് നയിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് അംഗം എ. എന്‍. സുരേന്ദ്രന്, പാലിയേറ്റീവ് കെയര്‍ ഹെഢ് നേഴ്സ് ഷൈല എം. പി., ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി. കെ. അനില്‍, വായനശാല സെക്രട്ടറി കെ. ജി. കേശവന്, മായ കെ. എസ്. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: