കോഴിക്കോട്: ദേശീയ അദ്ധ്യാപക പരിഷത്ത് 38-ാം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം. വൈകീട്ട് 7 ന് കോഴിക്കോട് ശിക്ഷക് സദനില്‍ സംസ്ഥാനസമിതി യോഗം നടക്കും. 10ന് രാവിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ബിജെപി മുന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന് ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, കെ. ഗോവിന്ദന്‍കുട്ടി, സി. സദാനന്ദന് മാസ്റ്റര്‍, എ. ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് നാലിന് നഗരത്തില്‍ അദ്ധ്യാപക റാലി നടക്കും. അഞ്ച് മണിക്ക് മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനം നളിന്‍കുമാര്‍ കട്ടില് എംപി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കലാസന്ധ്യ അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 11ന് രാവിലെ 9 ന് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ സംഘടനാസമ്മേളനം കേന്ദ്രമന്ത്രി സി.ആര്. ചൗധരി ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സമ്മേളന സ്മരണികയുടെ പ്രകാശനം നിര്‍വഹിക്കും. സുഹൃദ്സമ്മേളനം പി.ആര്. നാഥന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എബിആര്‍എസ്എം ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി കെ. മോഹനകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍. വിനോദ്, ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ട്രഷറര്‍ എം. ശിവദാസന്‍, പി.കെ. പ്രമോദ്കുമാര്‍, ടി. അനൂപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: