തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷാ തീയതികള്‍ പിഎസ്സി പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പര്‍ 404/16, 415/16 – വിജ്ഞാപനത്തിലാണ് പരീക്ഷ എന്ന് പരീക്ഷാ കണ്ട്രോളര് എന്‍. നാരായണശര്‍മ്മ അറിയിച്ചു. തിരുവനന്തപുരം, മലപ്പുറം-ജൂണ്‍ 17, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് – ജൂലൈ 1, എറണാകുളം, കണ്ണൂര്‍-ജൂലൈ 15, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് – ജൂലൈ 29. പത്തനംതിട്ട, പാലക്കാട് – ആഗസ്റ്റ് 19, കോട്ടയം, വയനാട് – ആഗസ്റ്റ് 26. സ്ഥലം മാറ്റം വഴിയുള്ള നിയമനങ്ങള്‍ക്ക് എല്ലാ ജില്ലകളിലും ആഗസ്റ്റ് 5ന് പരീക്ഷ നടത്തും. പരീക്ഷാ സമയം – ഉച്ചയ്ക്ക് 1.30ന് മുതല്‍ 3.15വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: