പോത്തന്‍കോട്: ആറ്റിങ്ങലിലുള്ള ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരിരുന്ന ടോറസ് ലോറികളില്‍ ഉപയോഗിച്ചിരുന്ന ബാറ്ററികള്‍ മോഷ്ടിച്ച പ്രതി പിടിയിലായി.
അണ്ടൂര്‍ക്കോണം മുസ്ലീംപള്ളിക്കു സമീപം നിസാറിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുരേഷ് കുമാര്‍, ഷിജി ഭവനില്‍ ഷിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്നും ഒരു ലക്ഷത്തോളം വിലവരുന്ന ബാറ്ററികള്‍ കണ്ടെടുത്തിട്ടുണ്ട്.
ഷിബിന്‍ നേരത്തെ മാല മോഷണക്കേസിലെ പ്രതിയാണ്. ഓട്ടോറിഷയില്‍ എത്തിയാണ് പ്രതികള്‍ മോഷണം നടത്തുന്നത്. സിഐ ഷാജിയുടെ നേത്യത്വത്തില്‍ സിഐ മാരായ ബിനീഷ് ലാല്‍, വാമദേവന്, പോലീസുകാരായ മനോജ്, രാജീവ് ബിനു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: